ഹോർമുസ് കടലിടുക്കില്‍ ഇന്ത്യയിലേക്ക് വരികയായിരുന്ന മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; പ്രൊജക്ടൈലുകള്‍ പതിച്ച്‌ തീപിടിച്ചു; 20 പേരെ രക്ഷപ്പെടുത്തി ഒമാൻ നാവികസേന

ഒമാൻ: ഹോർമുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം.

ഇന്ത്യയിലേക്ക് വരികയായിരുന്ന തായ് ചരക്ക് കപ്പലടക്കം നാല് കപ്പലുകളില്‍ പ്രൊജക്ടൈലുകള്‍ പതിച്ചതായി സമുദ്രസുരക്ഷാ ഏജൻസികള്‍ അറിയിച്ചു.

ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെ തായ് പതാകയുള്ള ചരക്ക് കപ്പല്‍ ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് അടിയന്തര സഹായം നല്‍കുന്നതായി തായ്ലൻഡ് നാവികസേന അറിയിച്ചു. 23 തായ് ജീവനക്കാർ കപ്പലിലുണ്ടായിരുന്നതായും അവർ വ്യക്തമാക്കി.

ഒമാൻ നാവികസേന 20 ജീവനക്കാരെ രക്ഷപ്പെടുത്തിയതായും ബാക്കിയുള്ള മൂന്ന് പേരെ ‘രക്ഷിക്കാനുള്ള ശ്രമത്തിലാണെന്നും’ തായ് അധികൃതർ പറയുന്നു.