പശ്ചിമേഷ്യൻ തീരത്ത് സംഘർഷം രൂക്ഷമായി തുടരുകയാണ്. മൂന്ന് മേഖലകളിലായുണ്ടായ നാല് ആക്രമണങ്ങളിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായി കേന്ദ്ര കപ്പൽഗാതഗത മന്ത്രാലയം അറിയിച്ചു. ഒരു നാവികന് പരിക്ക് പറ്റിയിട്ടുണ്ട്. എല്ലാവരും വിദേശ കപ്പലുകളിലുളളവരാണ്. പേർഷ്യൻ ഗൾഫ്, ഹോർമുസ് കടലിടുക്ക്, ഒമാൻ എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. ഈ സാഹചര്യത്തിൽ പശ്ചിമേഷ്യയിലെ പ്രധാന സമുദ്രപാതകളിലൂടെ സഞ്ചരിക്കുന്ന നാവികർക്ക് സുരക്ഷാമാർഗരേഖ പുറത്തിറക്കിയതായി ഷിപ്പിങ് ഡയറക്ടർ ജനറൽ അറിയിച്ചു. പേർഷ്യൻ ഗൾഫ്, ഹോർമുസ് കടലിടുക്ക്, ഒമാൻ തീരം തുങ്ങിയ പ്രദേശങ്ങളിൽ സുരക്ഷാ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഷിപ്പിംഗ് ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു.
നാവികരോട് യാത്രാവേളയിൽ ജാഗ്രത പുലർത്തമെന്നും അപകടസാധ്യതകൾ വിലയിരുത്തി വേണ്ട സുരക്ഷാ മുൻകരുതലുകളെടുക്കണമെന്നും കപ്പൽ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഏതെങ്കിലും സംശയാസ്പദമായ സാഹചര്യമുണ്ടായാൻ ഉടനടി റിപ്പോർട്ട് ചെയ്യണെന്നും നിർദേശമുണ്ട്. സാഹചര്യങ്ങൾ വിശദമായി വിലയിരുത്തിയ ശേഷമേ അപകട മേഖലകളിലേക്ക് സഞ്ചരിക്കാവൂ എന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ജീവനക്കാരെ നിയോഗിക്കുമ്പോൾ ഷിപ്പിങ് കമ്പനികൾ ജാഗ്രത പുലർത്തണം. അപകടത്തിൽപ്പെട്ട നാവികരുടെ കുടുംബങ്ങൾക്കാവശ്യമായ എല്ലാ സഹായവും നൽകുമെന്നും ഡയറക്ടറേറ്റ് നിർദേശിച്ചു.
