ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോമിന്റെയും ട്രെയിനിന്റെയും ഇടയില്‍പ്പെട്ടു ; വയോധികന് ദാരുണാന്ത്യം

 

പാലക്കാട്‌ : ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോമിന്റെയും ട്രെയിനിന്റെയും ഇടയില്‍പ്പെട്ട് വയോധികൻ മരിച്ചു.മധ്യപ്രദേശ് ജബല്‍പൂര്‍ ബെഡങ്ങാട്ട് സ്വദേശി 74കാരനായ കേശവയാണ് മരിച്ചത്. കന്യാകുമാരിയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് പോകുന്ന എക്സ്‌പ്രസില്‍ ട്രെയിനില്‍ കയറുന്നതിനിടെ കേശവ് അബദ്ധത്തില്‍ കാലുവഴുതി വീഴുകയായിരുന്നു.

ഞായറാഴ്ച രാത്രി 8.50 ഓടെ ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്ബര്‍ പ്ലാറ്റ്‌ഫോമിലായിരുന്നു ദാരുണമായ സംഭവം. തീവണ്ടിക്കും പ്ലാറ്റ്‌ഫോമിനു ഇടയില്‍ കുടുങ്ങിയ ഇയാളെ തീവണ്ടി കുറച്ചു ദൂരം വലിച്ചു കൊണ്ടുപോയി. യാത്രകാരുടെ നിലവിളി കേട്ട് ട്രെയിൻനിര്‍ത്തുകയായിരുന്നു