നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ ജഡ്ജി ഹണി എം. വർഗീസിന് സ്ഥലംമാറ്റം; പുതിയ നിയമനം ആലപ്പുഴയിലേക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസിന് സ്ഥലംമാറ്റം. ആലപ്പുഴ ജില്ലാ കോടതിയിലേക്കാണ് പുതിയ നിയമനം.

 

നിലവിലെ ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായ കെ.കെ. ബാലകൃഷ്ണൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായി ചുമതലയേൽക്കും. ഇത് സ്വാഭാവികമായ സ്ഥലംമാറ്റമാണെന്നാണ് വിവരം.

 

വിവാദമായ നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ ജഡ്ജി ഹണി എം. വർഗീസ് കടുത്ത സൈബർ ആക്രമണങ്ങൾ നേരിട്ടിരുന്നു.