വിപണിയിൽ സ്വർണവില ഏറിയും കുറഞ്ഞും തുടരുന്നു; സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്

സ്വര്‍ണവിലയില്‍ സമാനതകളില്ലാത്ത മാറ്റങ്ങളാണ് ഓരോ ദിവസവും സംഭവിച്ചുകൊണ്ടിരിക്കുന്നത്. പിടിതരാതെ മുന്നോട്ട് പോവുകയാണ് സ്വര്‍ണവില. കഴിഞ്ഞ കുറച്ചുദിവസം കൂടിനിന്ന വില ഇന്നലെയും ഇന്നുമായി കുറഞ്ഞിട്ടുണ്ട്. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 1,14,240 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 14,280 രൂപയും. 1,920 രൂപയുടെ വ്യത്യാസമാണ് പവന്‍ വലയില്‍ ഉണ്ടായിരിക്കുന്നത്. ഗ്രാമിന് ഇന്നലത്തേതിനെ അപേക്ഷിച്ച് 240 രൂപയുടെ കുറവും ഉണ്ടായിട്ടുണ്ട്. ഇന്നലെ ഗ്രാമിന് 14,520 രൂപയും പവന് 1,16,160 രൂപയുമായിരുന്നു വിപണിവില.

18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വ്യത്യാസമുണ്ടായിട്ടുണ്ട്. 18 കാരറ്റ് ഒരു ഗ്രാമിന് ഇന്ന് 11,735 രൂപയും പവന് 93,880 രൂപയുമാണ് വിപണി വില. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 9,135 രൂപയും പവന് 73,080 രൂപയും 9 കാരറ്റിന് ഗ്രാം വില 5,890 രൂപയും പവന് 47,120 രൂപയുമാണ് ഇന്നത്തെ വിപണി വില. ഇന്നലെ ഗ്രാമിന് 300 രൂപയും 10 ഗ്രാമിന് 3,000 രൂപയുമായിരുന്ന വെളളി വില ഇന്ന് ഒരു ഗ്രാമിന് 280 രൂപയും 10 ഗ്രാമിന് 2800 രൂപയുമായി കുറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ജ്വലറികളില്‍ എത്തുന്നതില്‍ കൂടുതല്‍ പേരും സ്വര്‍ണം മാറ്റിവാങ്ങുകയും വില്‍ക്കുകയുമാണ് ചെയ്യുന്നത്. ഇന്നത്തെ വില അനുസരിച്ച് ആഭരണം വാങ്ങാന്‍ താല്‍പര്യമുളളവര്‍ക്ക് നല്ല ദിവസമാണ്.