കാറില്‍ ഇടിച്ച് നിര്‍ത്താതെ പോയ വനംവകുപ്പിന്റെ വാഹനം നാട്ടുകാർ ചേർന്ന് പിന്തുടര്‍ന്ന് പിടിച്ചു. പിന്നാലെ നാട്ടുകാര്‍ തന്നെ ഡ്രൈവറെ പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. കണ്ണൂര്‍ കൂത്തുപറമ്പിലാണ് സംഭവം. വനംവകുപ്പിലെ താല്‍ക്കാലിക ഡ്രൈവര്‍ ഇരിട്ടി സ്വദേശി രഘുനാഥനാണ് പിടിയിലായത്. ഇയാള്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ കാര്‍ യാത്രക്കാരിയായ കതിരൂര്‍ സ്വദേശിനിക്ക് പരിക്കേറ്റിരുന്നു. വനംവകുപ്പിന്റെ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. രഘുനാഥന്‍ അപകടകരമായി വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
കാറിൽ ഇടിച്ച് നിര്‍ത്താതെ പോയ വനംവകുപ്പിന്റെ വാഹനം പിന്തുടർന്ന് പിടിച്ചു; ഡ്രൈവര്‍ മദ്യലഹരിയിൽ, പോലീസിനെ ഏൽപ്പിച്ചു
