കൊച്ചി: ജട്ടിയെ സംസ്ഥാന ദ്രോഹിയാക്കി മാറ്റും, ഒരുപക്ഷേ ലോക ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഒരു ജെട്ടിയില്‍ തട്ടി ഒരു വിക്കറ്റ് നേരെ അകത്തേയ്ക്ക് പോകുന്നത്. തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു കുറ്റക്കാരനാണെന്ന വിധി വന്നതിന് പിന്നാലെ ആക്ഷേപ പ്രതികരണവുമായി മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്.
ആനവാല്‍ മോതിരം എന്ന സിനിമയിലെ ചില സന്ദർഭങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് അഞ്ജുവിന്റെ സോഷ്യല്‍ മീഡിയ കുറിപ്പ്.
കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:-
ഇതിനെ മഹത്തായ ജട്ടി ബിപ്ലവം എന്ന് ബുള് ബുള് പ്രസ്ഥാനം അടയാളപ്പെടുത്തി ജട്ടിയെ സംസ്ഥാന ദ്രോഹിയാക്കി മാറ്റും. ഇന്ന് ഈ വിധി വരുമ്ബോള്‍ കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമയായ ആനവാല്‍ മോതിരത്തെ കൂടി ഓർക്കണം. അതില്‍ ഡ്രോയറിൻ്റെ ( നമ്മുടെ സ്വന്തം ജട്ടി ) ഇലാസ്റ്റിക്കിനുള്ളില്‍ മയക്കുമരുന്ന് വെച്ചു കൊണ്ടുവന്ന വിദേശിയെ, വിചാരണയ്ക്കിടെ സ്വാധീനമുള്ളവർ ഡ്രോയർ മാറ്റി കോടതിയില്‍ രക്ഷിച്ചെടുക്കുന്ന സീനുണ്ട്. അതിലെ വില്ലൻ്റെ പേര് ആല്‍ബർട്ടോ. നോട്ട് ധാ പോയിന്റ്
ഇപ്പോഴിതാ ആനവണ്ടിയുടെ തലപ്പത്തിരിക്കുന്ന മുൻ മന്ത്രിയും പെട്ടുപ്പോയിരിക്കുന്നത് ഇതേ ജെട്ടിക്കഥയുമായിട്ടാണ്. ലഹരിമരുന്ന് ജെട്ടിയുടെ ഇലാസ്റ്റിക്കിനുളളില്‍ ഒളിപ്പിച്ച പ്രതിയുടെ പേര് ആൻട്രു സാല്‍വദോർ ! ജെട്ടി അടിച്ചുമാറ്റി പ്രതിയെ രക്ഷിച്ച അഭിഭാഷകൻ ആനവണ്ടിയുടെ മുൻമന്ത്രി ആന്റണി രാജു രണ്ടിലും ആനയുണ്ട്! രണ്ടിലും വില്ലന്മാർ ലഹരി കടത്തുകാർ ! രണ്ടിലും ജട്ടിയുണ്ട്! അതും നീല ജെട്ടി!
ഒരുപക്ഷേ ലോക ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഒരു ജെട്ടിയില്‍ തട്ടി ഒരു വിക്കറ്റ് നേരെ അകത്തേയ്ക്ക് പോകുന്നത്.
