മലപ്പുറം : മേലാറ്റൂര്‍ – പെരിന്തല്‍മണ്ണ റോഡില്‍ വേങ്ങൂര്‍ സായിബുംപടിയില്‍ ഹെല്‍ത്ത് സെന്ററിന് സമീപം തിങ്കളാഴ്ച ഉച്ചക്ക് 1.50നാണ് സംഭവം. പുക ഉയരുന്നത് കണ്ട് കോട്ടക്കല്‍ സ്വദേശിയായ ഡ്രൈവര്‍ പുറത്തിറങ്ങിയപ്പോഴേക്കും തീ ആളിപ്പടര്‍ന്നിരുന്നു. പെരിന്തല്‍മണ്ണയില്‍ നിന്ന് മേലാറ്റൂരിലേക്ക് പെയിന്റുമായി വന്ന വാനാണ് കത്തിനശിച്ചത്. വാഹനത്തിനകത്തേക്ക് തീ പടര്‍ന്നതോടെ പെയിന്റ് ടിന്നുകള്‍ പൊട്ടിത്തെറിച്ചു.
പെരിന്തല്‍മണ്ണയില്‍ നിന്ന് അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീയണച്ചു. ആര്‍ക്കും പരിക്കില്ല. മൂന്ന് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസര്‍ സജു, ഫയര്‍ ആൻഡ് റെസ്ക്യു ഓഫിസര്‍മാരായ ജെയ്കിഷ്, മുഹമ്മദ് ഷിബിൻ, കിഷോര്‍, രാജേഷ്, റംഷാദ്, ഉണ്ണി കൃഷ്ണൻ, രാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.
