തിരുവനന്തപുരം: ഹൈസ്കൂള്‍ ടീച്ചർ (അറബിക്) നിയമനത്തിന് കേരള പി.എസ്.സി റിക്രൂട്ട്മെന്റ് പുറത്തിറക്കി. ജില്ല അടിസ്ഥാനത്തിലാണ് നിയമനം.
ആകെ ഒരു ഒഴിവാണുള്ളത്. താല്പര്യമുള്ളവർക്ക് പി.എസ്.സി വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം.
തസ്തിക അറബിക് ഹൈസ്കൂള്‍ ടീച്ചർ
കാറ്റഗറി നമ്ബർ 384/2025
അപേക്ഷ നല്‍കേണ്ട അവസാന തീയതി നവംബർ 19
അപേക്ഷ: https://thulasi.psc.kerala.gov.in
തസ്തികയും ഒഴിവുകളും
വിദ്യാഭ്യാസ വകുപ്പില്‍ അറബിക് ഹൈസ്കൂള്‍ ടീച്ചർ റിക്രൂട്ട്മെന്റ്. ഇടുക്കി ജില്ലയില്‍ നിലവില്‍ 1 ഒഴിവാണ് വന്നിട്ടുള്ളത്.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 41300 രൂപമുതല്‍ 87,000 രൂപവരെ ശമ്പളം ലഭിക്കും. പുറമെ സർക്കാർ സർവീസുകാർക്ക് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങള്‍ക്കും അവസരമുണ്ടായിരിക്കും.
പ്രായപരിധി
18നും 40നും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ഉദ്യോഗാർത്ഥികള്‍ 02/01/1985-നും 01/01/2007-നും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉള്‍പ്പെടെ) മറ്റ് പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടവർക്കും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവർക്കും ഉയർന്ന പ്രായപരിധിയില്‍ നിയമാനുസ്യതമായ ഇളവുണ്ടായിരിക്കും.
യോഗ്യത
അറബി ഭാഷയിലുള്ള ബിരുദമോ പാർട്ട് മൂന്നില്‍ പാറ്റേണ്‍ രണ്ടിലെ ഐച്ഛിക വിഷയങ്ങളില്‍ അറബി ഒരു വിഷയമായെടുത്ത് നേടിയ ബിരുദമോ ഉണ്ടായിരിക്കണം. പ്രസ്തുത ബിരുദം കേരളത്തിലെ സർവ്വകലാശാലകള്‍ നല്കിയതോ അംഗീകരിച്ചതോ ആയിരിക്കണം. കൂടാതെ കേരളത്തിലെ സർവ്വകലാശാലകള്‍ നല്കിയതോ അംഗീകരിച്ചതോ ആയ ബി.എഡ്./ബി.റ്റി/ എല്‍ .റ്റി.യും ഉണ്ടായിരിക്കണം.
അല്ലെങ്കില്‍
കേരളത്തിലെ സർവ്വകലാശാലകള്‍ നല്കിയതോ അംഗീകരിച്ചതോ ആയ പൗരസ്ത്യഭാഷ (അറബി) പഠനത്തിലുള്ള ടൈറ്റിലും (പ്രസ്തുത ടൈറ്റില്‍ ബന്ധപ്പെട്ട ബിരുദത്തിന്റെ പാർട്ട് 3 ന് തുല്യമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള പക്ഷം) കേരള ഗവണ്മെന്റ് പരീക്ഷാ കമ്മീഷണർ നല്കുന്ന ഭാഷാദ്ധ്യാപക പരിശീലന സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
ബന്ധപ്പെട്ട വിഷയത്തില്‍ തന്നെ സിടെറ്റ്/നെറ്റ്/സെറ്റ്/എം.ഫില്‍/പി.എച്ച്.ഡി/ ഏതെങ്കിലും വിഷയത്തില്‍ എം.എഡ് യോഗ്യത നേടിയിട്ടുള്ള ഉദ്യോഗാർത്ഥികളെ കെ-ടെറ്റ് യോഗ്യത നേടിയിരിക്കണം എന്ന വ്യവസ്ഥയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/
