കോട്ടയം: അമ്മ തൊട്ടിലിൽ പുതിയ അതിഥി എത്തി. കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലെ അമ്മ തൊട്ടിലിൽ ഒരാഴ്ച പ്രായമുള്ള ആൺകുട്ടി എത്തി .ഇന്ന് രാവിലെ ആറു മണിയോടെയാണ് കുട്ടിയെ അമ്മ തൊട്ടിലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
ഇതേ തുടർന്ന് ആശുപത്രി അധികൃതർ കുട്ടിയെ ഏറ്റെടുത്ത് ലേബർ റൂമിലേയ്ക്കു മാറ്റുകയായിരുന്നു. അതേസമയം, കുട്ടി ആരോഗ്യവാനാണ് എന്നാണ് അറിയുന്നത് . ശിശുക്ഷേമ സമിതി അധികൃതർ എത്തി കുട്ടിയെ ഏറ്റെടുക്കും
