കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനില്‍ എഞ്ചിനീയറിങ് അസിസ്റ്റന്റ് ഒഴിവുകള്‍; അപേക്ഷ ഒക്ടോബര്‍ 15 വരെ

കൊച്ചി: കേരള സ്‌റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ജോലി നേടാം. എഞ്ചിനീയറിങ് തസ്തികയിലാണ് പുതിയ റിക്രൂട്ട്‌മെന്റ്.

ആകെ ഒഴിവുകള്‍ 02. താല്‍പര്യമുള്ളവര്‍ കേരള പിഎസ് സിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ അപേക്ഷ നല്‍കണം.

അവസാന തീയതി: ഒക്ടോബര്‍ 15

തസ്തിക & ഒഴിവ്

കേരള സ്‌റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ എഞ്ചിനീയറിങ് അസിസ്റ്റന്റ് ഗ്രേഡ് III റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 02.

കാറ്റഗറി നമ്പര്‍: 362/2025

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 9190 രൂപമുതല്‍ 15,780 രൂപവരെ പ്രതിമാസ ശമ്പളം ലഭിക്കും.

പ്രായപരിധി

18 വയസ് മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

ഉദ്യോഗാര്‍ത്ഥികള്‍ 02.01.1989-നും 01.01.2007 നുമിടയില്‍ ജനിച്ചവരായിരിക്കണം.
(രണ്ടു തീയതികളും ഉള്‍പ്പെടെ). മറ്റു പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും പട്ടികജാതി
/ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും നിയമാനുസൃത വയസ്സിളവുണ്ടായിരിക്കും.

യോഗ്യത

കെജിസിഇ (സിവില്‍ എഞ്ചിനീയറിങ്) അല്ലെങ്കില്‍ എന്‍ടിസി (ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍) യോഗ്യത വേണം.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച്‌ login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്ബോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/