നവകേരള സദസ്സില്‍ പരാതി നല്‍കാനെത്തിയ യു ട്യൂബര്‍ക്ക് നേരെ സി.പി.എം പ്രവര്‍ത്തകരുടെ കൈയേറ്റം.

 

മലപ്പുറം : നവകേരള സദസ്സില്‍ പരാതി നല്‍കാനെത്തിയ യു ട്യൂബറെ സി.പി.എം പ്രവര്‍ത്തകര്‍ കൈറ്റം ചെയ്തതായി പരാതി. കെട്ടിട പെര്‍മിറ്റ് ഫീസിലെ ഭീമമായ വര്‍ധനക്കെതിരെ പരാതിയുമായെത്തിയ മലപ്പുറം കുഴിമണ്ണ സ്വദേശി മുഹമ്മദ് നിസാറിന് നേരെയാണ് കൈയേറ്റമുണ്ടായത്. കൗണ്ടറില്‍ പരാതി നല്‍കിയതിന് പിന്നാലെ തന്റെ ഫോണും മൈക്കും പ്രവര്‍ത്തകര്‍ പിടിച്ചുവാങ്ങിയതായി നിസാര്‍ ആരോപിച്ചു.

കെട്ടിട നിര്‍മാണാനുമതിക്കുള്ള ഫീസ് വര്‍ധിപ്പിച്ച വിഷയത്തില്‍ താൻ പരാതി നല്‍കാൻപോകുകയായായിരുന്നു.’മുഖ്യമന്ത്രിയെ കാണാൻ നാളെ ചെല്ലുമ്പോൾ എന്റെ കൈയില്‍ ഉറപ്പായും ഇതുണ്ടാവും’ എന്ന കുറിപ്പോടെയുള്ള വിഡിയോയില്‍ താൻ നല്‍കാൻ പോകുന്ന പരാതി വായിച്ചു കേള്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതാണ് സി.പി.എം പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. കൈയേറ്റത്തിനും ഫോണും മൈക്കും തട്ടിയെടുത്തതിനും നിസാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.