കെ-റെയിലില്‍ അസിസ്റ്റന്റ് ഒഴിവ്; കൈനിറയെ ശമ്പളം വാങ്ങാം; 35 വയസ് വരെയുള്ളവര്‍ക്ക് അവസരം; ഉടൻ അപേക്ഷിക്കാം

കൊച്ചി: കെ-റെയില്‍ കോര്‍പ്പറേഷനില്‍ ജോലി നേടാന്‍ അവസരം. കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് പുതുതായി ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ വിളിച്ചു.

താല്‍ക്കാലിക കരാര്‍ നിയമനമാണ് നടക്കുക. യോഗ്യരായവര്‍ക്ക് ആഗസ്റ്റ് 3 വരെ അപേക്ഷ നല്‍കാം.

തസ്തിക & ഒഴിവ്

കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ താല്‍ക്കാലിക ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01.

തിരുവനന്തപുരം കേന്ദ്രത്തിലായിരിക്കും നിയമനം. മൂന്ന് വര്‍ഷത്തേക്കുള്ള പ്രാഥമിക നിയമനമാണ് നടക്കുന്നത്. മികവിന് അനുസരിച്ച്‌ ഇത് നീട്ടാം.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 50,300 രൂപ പ്രതിമാസം ശമ്പളം ലഭിക്കും.

പ്രായപരിധി

35 വയസ് കവിയരുത്. പ്രായം 31.12.2024 അടിസ്ഥാനമാക്കി കണക്കാക്കും.

യോഗ്യത

സിഎ ഇന്റര്‍ യോഗ്യത ഉണ്ടായിരിക്കണം.

കമ്പനി അക്കൗണ്ട്‌സ് ആന്റ് ടാക്‌സേഷനില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം.

Experience in Construction/ Project Firms/ Companies (and/or) with any PSUs/ Chartered Accountant.

ഇംഗ്ലീഷ്, മലയാളം ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കണം.

Preferable Experience

Business Accounting and indian Taxation

Accounting and Finance, Inventory, GST, TDS, TCS transactions and Payroll Management with Income Tax

Filing of EPF, GST and IT returns

Should have reasonable communication skills in English and local language.

അപേക്ഷ

താല്‍പര്യമുള്ളവര്‍ കെറെയില്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച്‌, ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകള്‍ സഹിതം, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ ഉള്‍പ്പെടുത്തി താഴെ കാണുന്ന വിലാസത്തിലേക്ക് തപാല്‍ മുഖേന അയക്കണം.

The Managing Director
Kerala Rail Development Corporation Limited
Vazhuthakkadu
Thiruvananthapuram
695014

അപേക്ഷ ഫോമിന്റെ പൂരിപ്പിച്ച കോപ്പി സ്‌കാന്‍ ചെയ്ത് പിഡിഎഫ് ഫോര്‍മാറ്റിലാക്കി krdclgok@gmail.com എന്ന അഡ്രസിലേക്ക് അയക്കുകയും ചെയ്യാം. അപേക്ഷകള്‍ നല്‍കേണ്ട അവസാന തീയതി ആഗസ്റ്റ് 03.