തൃശൂർ: ഗുരുവായൂര്‍ ദേവസ്വം ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് (മിഡ്വൈഫ്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെയുള്ള ഒരു ഒഴിവ് നികത്തുന്നത് സംബന്ധിച്ച വിജ്ഞാപനം ആണ് ഗുരുവായൂര്‍ ദേവസ്വം പുറത്തിറക്കിയിരിക്കുന്നത്.
തൃശൂരിലായിരിക്കും നിയമനം. താല്‍പര്യവും യോഗ്യതയും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്ന് (ചൊവ്വാഴ്ച) നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം.
നിയമനം താല്‍ക്കാലികമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിദിനം 615 രൂപ വേതനമായി ലഭിക്കും. അപേക്ഷകരുടെ പ്രായപരിധി 18 വയസിനും 36 വയസിനും ഇടയില്‍ ആയിരിക്കണം. നിയമങ്ങള്‍ പ്രകാരം അര്‍ഹരായ വിഭാഗങ്ങള്‍ക്ക് പ്രായപരിധിയില്‍ ഇളവ് ബാധകമാണ്. എസ് എസ് എല്‍ സി പാസോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
ഓക്‌സിലറി നഴ്സ് മിഡ്വൈഫറി പരിശീലനത്തില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ നിര്‍ദ്ദിഷ്ട കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കണം. കേരള നഴ്സസ് ആന്‍ഡ് മിഡ്വൈഫ്സ് കൗണ്‍സിലില്‍ ഓക്‌സിലറി നഴ്സ് മിഡ്വൈഫായി രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. ഏതെങ്കിലും തരത്തിലുള്ള അപേക്ഷ ഫീസ് പ്രസ്തുത തസ്തികയിലേക്ക് ആവശ്യമില്ല.
രേഖ പരിശോധന, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. യോഗ്യരായ ഹിന്ദു ഉദ്യോഗാര്‍ത്ഥികള്‍ ബയോ-ഡാറ്റ, സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയുടെ ഒറിജിനല്‍, ഫോട്ടോകോപ്പികള്‍ എന്നിവ സഹിതം ജൂലൈ ഒന്നിന് അഭിമുഖത്തിന് ഹാജരാകണം. ‘ഗുരുവായൂര്‍ ദേവസ്വം ഓഫീസ്, ഗുരുവായൂര്‍- 680101’ ആണ് അഭിമുഖ വേദി.
ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കായി നിശ്ചിത ഫോര്‍മാറ്റില്‍ എഴുതിയ അപേക്ഷ സഹിതം പ്രസ്തുത ദിവസം രാവിലെ 9 മണിക്ക് ദേവസ്വം ഓഫീസില്‍ ഹാജരാകണം. അപേക്ഷ സമര്‍പ്പിക്കുന്നതിനായി താഴെ നല്‍കിയിരിക്കുന്ന ഘട്ടങ്ങള്‍ പാലിക്കുക.
ആദ്യം www.guruvayurdevaswom.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് തുറക്കുക. റിക്രൂട്ട്‌മെന്റ്/ കരിയര്‍/ പരസ്യ മെനു ലിങ്കില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് (മിഡ്വൈഫ്) ജോലി അറിയിപ്പ് കണ്ടെത്തി അതില്‍ ക്ലിക്ക് ചെയ്യുക. അവസാനം നല്‍കിയിരിക്കുന്ന ലിങ്കില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ഔദ്യോഗിക അറിയിപ്പുകള്‍ ശ്രദ്ധാപൂര്‍വ്വം വായിച്ച് നിങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ പരിശോധിക്കുക.
താഴെയുള്ള ഔദ്യോഗിക ഓഫ്ലൈന്‍ അപേക്ഷ / രജിസ്‌ട്രേഷന്‍ ലിങ്ക് സന്ദര്‍ശിക്കുക. അപേക്ഷാ ഫോമിന്റെയും മറ്റ് ആവശ്യമായ രേഖകളുടെയും പ്രിന്റ്‌ഔട്ട് എടുക്കുക. ആവശ്യമായ വിശദാംശങ്ങള്‍ ശരിയായി പൂരിപ്പിക്കുക. ശേഷം എല്ലാ രേഖകളും അറ്റാച്ചുചെയ്ത് സ്വയം ഒപ്പ് ഉപയോഗിച്ച് സാക്ഷ്യപ്പെടുത്തുക. അപേക്ഷയുടെ ഫോട്ടോകോപ്പി എടുത്ത് അത് കവര്‍ ചെയ്യുക. അഭിമുഖ സമയത്ത് ഇത് ഹാജരാക്കണം.
