തിരുവനന്തപുരം: സാമൂഹ്യ, ക്ഷേമ പെൻഷനുകളുടെ കുടിശ്ശികയില്‍ ഒരു ഗഡു കൂടി അനുവദിക്കാൻ സർക്കാർ തീരുമാനം.
സംസ്ഥാനത്ത് അടുത്ത മാസം ഗുണഭോക്താക്കള്‍ക്ക് സാമൂഹ്യ, ക്ഷേമ പെൻഷനുകളുടെ രണ്ട് ഗഡു ഇതോടെ ലഭിക്കും. മെയ് മാസത്തെ പെൻഷനോടൊപ്പം ഒരു ഗഡു കൂടി അനുവദിക്കാൻ തീരുമാനിച്ചെന്ന് ധനമന്ത്രി കെഎൻ ബാലഗോപാല്‍ പറഞ്ഞു
അടുത്ത മാസം പകുതിക്ക് ശേഷം പെൻഷൻ വിതരണം തുടങ്ങാനാണ് തീരുമാനം. ഇതിനായി 1800 കോടി രൂപയോളം വേണ്ടി വരും. ഓരോ ഗുണഭോക്താവിനും 3200 രൂപ വീതം ലഭിക്കുമെന്നും കെഎൻ ബാലഗോപാല്‍ പറഞ്ഞു.
അഞ്ചു ഗഡുക്കളാണ് കുടിശികയായി ഉണ്ടായിരുന്നത്. അവ സമയബന്ധിതമായി
വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നു. അതില്‍ രണ്ടു ഗഡു കഴിഞ്ഞ സാമ്പത്തിക വർഷം തന്നെ വിതരണം ചെയ്തു. ബാക്കി മൂന്നു ഗഡുക്കള്‍ ഈ സാമ്പത്തിക വർഷം നല്‍കാനാണ് നിശ്ചയിച്ചിട്ടുള്ളത്. അതില്‍ ഒരു ഗഡുവാണ് ഇപ്പോള്‍ അനുവദിച്ചത്.
