വിവാദങ്ങൾക്കിടെ നടൻ ഷൈൻ ടോം ചാക്കോ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ‘ദി പ്രൊട്ടക്ടര്‍’ എന്നാണ് ചിത്രത്തിന്റെ പേര്.
‘നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ എന്ന ബൈബിൾ വാചകത്തോടൊപ്പമാണ് പോസ്റ്റർ പുറത്തുവന്നിരിക്കുന്നത്.
സിഗരറ്റ് വലിച്ച് നിൽക്കുന്ന ഷൈനിനെയാണ് പോസ്റ്ററിൽ കാണാനാവുക.
