എൻ്റെമ്മോ…! ഇത് എന്തൊരു മാറ്റം; മനസ്സുണ്ടെങ്കില്‍ ആര്‍ക്കും ഖുശ്ബുവിനെ പോലെ തടി കുറയ്ക്കാം; 54ാം വയസ്സില്‍ താരം കുറച്ചത് 20 കിലോ

കൊച്ചി: ഒരുകാലത്ത് സിനിമ മേഖലയിലെ തെന്നിന്ത്യന്‍ സിനിമയിലെ താരറാണിയായിരുന്നു നടി ഖുശ്ബു.

സിനിമയ്ക്ക് പുറെ രാഷ്ട്രീയത്തിലും സജീവമാണ് താരം.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. 54-ാം വയസില്‍ 20 കിലോ കുറച്ചു കൊണ്ടാണ് ഖുശ്ബു ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്.

എന്നാല്‍ ഇതിനു പിന്നൊല താരത്തിനെ തേടി വിമർശനങ്ങളും എത്തി. മരുന്ന് കുത്തിവെച്ചാണ് തടി കുറച്ചത് എന്നായിരുന്നു പലരും പറഞ്ഞത്. എന്നാല്‍ കഠിനാധ്വാനത്തിലൂടെയായിരുന്നു ഖുശ്ബു തന്റെ ഭാരം കുറച്ചത്.

കോവിഡ് കാരണം ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതലാണ് ഖുശ്ബു ശരീരഭാരം കുറയ്ക്കാനുള്ള യാത്ര ആരംഭിച്ചത്. 93 കിലോ ആയിരുന്നു ഖുശ്ബുവിന്റെ ഭാരം.

ആരാധകർ പരിഹസിക്കുന്നതിനിടെയിലും സിനിമ സംവിധായകൻ അണ്ണന്ദ് കുമാർ ഖുശ്ബുവിന്റെ ഫിറ്റ്നസിലേക്കുള്ള യാത്രയെ കുറിച്ച്‌ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. ഇതൊരു അവശ്വസനീയമായ പരിവർത്തനമാണെന്നാണ് അദ്ദേഹം പറഞ്ഞത്. 10000 മുതല്‍ 15000 ചുവടുവരെയുള്ള നടത്തം നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ്. നിങ്ങള്‍ റിയല്‍ ലൈഫ് ഹീറോയാണ്. ഈ യാത്ര തുടരുക, മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്നായിരുന്നു ആനന്ദ് കുമാറിന്റെ കുറിപ്പ്.