അമിതമായാല്‍ കറ്റാര്‍ വാഴയും പണി തരും; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

കോട്ടയം: കറ്റാർവാഴയുടെ തൊലിയിലുള്ള ലാറ്റക്സ് പലർക്കും അലർജിക്ക് കാരണമാകാറുണ്ട്.

കറ്റാർവാഴ ജ്യൂസ് അമിതമായി കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ ഇടയാക്കും.

കറ്റാർവാഴയിലെ ലാറ്റക്സ് കഴിക്കുന്നത് ചിലരില്‍ വയറുവേദന, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകും.

കറ്റാർ വാഴ അമിതമായി ഉപയോഗിക്കുന്നത് പൊട്ടാസ്യത്തിന്റെ അളവ് കുറയാൻ കാരണമാകും. മുറിവുകള്‍ സുഖപ്പെടുത്താനുള്ള ചർമ്മത്തിന്റെ സ്വാഭാവിക കഴിവ് കറ്റാർവാഴ കുറച്ചേക്കാം.