കോട്ടയം: മൊബൈൽ റീചാർജ് ചെയ്യുന്ന സമയത്ത് പ്ലാനുകൾ പെട്ടെന്ന് തീര്ന്ന് പോവുന്നത് പലരെയും അലട്ടുന്ന പ്രശ്നമാണ്. ഒരു മാസത്തേക്കാണ് റീചാർജെന്ന് പറയുന്നുണ്ടെങ്കിലും 28, 24 ദിവസങ്ങളാണ് സാധാരണയായി കാലാവധിയുള്ളത്.
പൈസയുടെ കാര്യം ആലോചിക്കുമ്ബോള് പലരും ദീര്ഘകാല കാലാവധിയുള്ള പ്ലാനുകള് എടുക്കാനും മടിക്കാറുണ്ട്.
രാജ്യത്തെ പ്രധാന കുത്തകകളെല്ലാം ഇത്തരത്തില് ദീര്ഘകാല പ്ലാനുകളുമായി കളം നിറയാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഇപ്പോൾ ജിയോയാണ് പുതുതായി 90 ദിവസത്തേക്കുള്ള പ്ലാനുമായി രംഗത്തെത്തിയിട്ടുള്ളത്. ഇത് സഹമത്സരാര്ർഥികളായ എയർടെൽ, വി ഐ, ബിഎസ്‌എന്എല് എന്നിവര്ക്ക് പുതിയ വെല്ലുവിളി ഉയര്ത്തിയിരിക്കുകയാണ്.
മൂന്നുമാസ പ്ലാന്
899 രൂപയ്ക്കാണ് ജിയോ മൂന്ന് മാസ (90 ദിവസം) പ്ലാന് അവതരിപ്പിച്ചിട്ടുള്ളത്. അണ്ലിമിറ്റഡ് വോയിസ് കോള്, 100 എസ്‌എംഎസ്, 180 ജിബി ഹൈസ്പീഡ് ഡാറ്റ എന്നിവയാണ് വാഗ്ദാനം. ഒരു ദിവസം 2 ജിബിയാണ് ഡാറ്റയിനത്തിൽ കണക്കാക്കുക. ഇതിന് പുറമെ ബോണസായി 20 ജിബി ഡാറ്റ കൂടി അനുവദിക്കും.
ദീര്ഘകാല വാലിഡിറ്റിയും, ഡാറ്റ പ്ലാനുകളും ആവശ്യമുള്ളവരെ ലക്ഷ്യം വെച്ചാണ് പുതിയ നടപടി. പ്രധാന സ്പോർട്സ് ഇവന്റുകൾ ലൈവ് സ്ട്രീമിങ് നടക്കുന്നത് കൊണ്ട് തന്നെ പുതിയ തീരുമാന ജനകീയമാവുമെന്നാണ് ജിയോ കണക്ക് കൂട്ടുന്നത്.
അടിസ്ഥാന ഓഫറുകൾക്ക് പുറമെ, 90 ദിവസവും നീണ്ടുനില്ക്കുന്ന സൗജന്യ ജിയോ ഹോട്ട്സ്റ്റാര് സബ്സ്ക്രിപ്ഷന്, ജിയോ ടിവിയിലേക്ക് സൗജന്യ ആക്സസ്, ജിയോ ക്ലഡിൽ 50 ജിബി സ്റ്റോറജ് എന്നിവയും ഉള്പ്പെടുന്നു.
