പാല പ്രവിത്താനത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 68 കാരന് ദാരുണാന്ത്യം; ഒരാളെ ഗുരുതരപരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ വന്നിടിച്ചായിരുന്നു അപകടം

കോട്ടയം: പാലാ പ്രവിത്താനത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ, ഈരാറ്റുപേട്ട സ്വദേശി ഇബ്രാഹിം കുട്ടി(68) ആണ് മരിച്ചത്.കാർ സ്കൂട്ടറില്‍ വന്നിടിക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് നിയന്ത്രണം നഷ്ടമായ കാർ ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചാണ് നിന്നത്.

ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടർ തകർന്നിരുന്നു.മറ്റൊരാളെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.