സമയം തീരുന്നു !! ഡിഗ്രിയുണ്ടോ നിങ്ങൾക്ക്? സുപ്രീം കോടതിയില്‍ അസിസ്റ്റന്റ് ജോലി നേടാം; 70,040 രൂപ ശമ്പളം; ഉടൻ അപേക്ഷിക്കാം

ഡൽഹി: പ്രീം കോടതിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. സുപ്രീം കോര്‍ട്ട് ഓഫ് ഇന്ത്യ- ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റിന് മാര്‍ച്ച്‌ 8 വരെ അപേക്ഷിക്കാനാവും.

ഡിഗ്രി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ആകെ 241 ഒഴിവുകളാണുള്ളത്. കേന്ദ്ര സര്‍വീസില്‍ സ്ഥിര ജോലി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഈയവസരം പാഴാക്കരുത്. താല്‍പര്യമുള്ളവര്‍ അവസാന തീയതി വരെ കാത്ത് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷ നല്‍കാന്‍ ശ്രമിക്കുക.

തസ്തിക & ഒഴിവ്

സുപ്രീം കോടതിയില്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ്. ആകെ 241 ഒഴിവുകള്‍.

Advt No: F.6/2025-SC (RC)

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 70,040 രൂപ പ്രതിമാസം ശമ്പളം ലഭിക്കും. ഇതിന് പുറമെ കേന്ദ്ര സര്‍വീസുകാര്‍ക്ക് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

പ്രായപരിധി

18 വയസ് മുതല്‍ 30 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത

അംഗീകൃത സര്‍വകലാശാല ബിരുദം. ഇംഗ്ലീഷ് ടൈപ്പിങ് പരിജ്ഞാനം. കമ്ബ്യൂട്ടര്‍ പരിജ്ഞാനം. ഇംഗ്ലീഷ് ടൈപ്പിങ് ഒരു മിനുട്ടില്‍ 35 വാക്കുകള്‍ ടൈപ്പ് ചെയ്യാന്‍ സാധിക്കണം. ടൈപ്പിങ് പരിജ്ഞാനം അളക്കുന്നതിന് നടത്തുന്ന പരീക്ഷയില്‍ വിജയിക്കണം.

അപേക്ഷ ഫീസ്

എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് 250 രൂപ. ജനറല്‍, ഒബിസി, വിഭാഗക്കാര്‍ക്ക് 1000 രൂപയും ഓണ്‍ലൈനായി അടയ്ക്കണം.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച്‌ ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.