ഇന്ന് ബ്രേക്ക്ഫാസ്റ്റിന് ചപ്പാത്തി ആണോ? എങ്കിൽ ഒപ്പം കഴിക്കാൻ ഒരു വെറൈറ്റി ക്രീമി മുട്ടക്കറി ട്രൈ ചെയ്താലോ? റെസിപ്പി ഇതാ

കോട്ടയം: ചപ്പാത്തിക്കൊപ്പം കഴിക്കാൻ ഒരു കിടിലൻ ക്രീമി മുട്ടക്കറി ഉണ്ടാക്കിയാലോ?

വളരെ കുറഞ്ഞ സമയം കൊണ്ട് നല്ല കിടിലന്‍ രുചിയില്‍ മുട്ടക്കറി തയ്യാറാക്കാവുന്ന ഒരു മുട്ട കറി റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകള്‍

1. മുട്ട – 3 പുഴുങ്ങിയത്
2. സവാള – 2 (മീഡിയം)
തക്കാളി -പകുതി
3. പച്ചമുളക് – 2
4. ഇഞ്ചി – ഒരു ചെറിയ കഷ്ണം
5. വെളുത്തുള്ളി – 3 അല്ലി
6. മുളകുപൊടി, മല്ലിപൊടി, മസാലപ്പൊടി, കുരുമുളകുപൊടി – ആവശ്യത്തിന്.
7. പാല്‍/ പാല്‍പ്പൊടി – ഒരു കപ്പ്
8. ഉപ്പ് – ആവശ്യത്തിന്
9. ഏലയ്ക്ക, കറുകപ്പട്ട, ഗ്രാമ്ബൂ-1
തയ്യാറാക്കുന്ന വിധം

സവാളയും പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് മാറ്റിവയ്ക്കുക. പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച്‌ ചൂടാകുമ്ബോള്‍ രണ്ടു ഏലക്ക, ഒരു കഷ്ണം കറുകപ്പട്ട, ഒരു ഗ്രാമ്ബൂ, എന്നിവ ഇടുക. ഇത് ചൂടാകുമ്ബോള്‍ അരച്ച്‌ വച്ച മിശ്രിതം അതിലേക്ക് ഒഴിച്ച്‌ പച്ചമണം മാറുന്നത് വരെ തിളപ്പിക്കുക.

ഇതിലേക്ക് അര ടീസ്പൂണ്‍ മുളകുപൊടി, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പൊടി, കാല്‍ ടീസ്പൂണ്‍ മല്ലിപ്പൊടി, കാല്‍ ടീസ്പൂണ്‍ മസാലപ്പൊടി, കാല്‍ ടീസ്പൂണ്‍ കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. ശേഷം ഇതിലേക്ക് ഒരു ഗ്ലാസ്സ് പാല്‍ ഇല്ലെങ്കില്‍ പാല്‍പ്പൊടി കലക്കിയത് ചേര്‍ത്ത് ഇളക്കുക. നന്നായി തിളപ്പിച്ച ശേഷം ഇതിലേക്ക് പുഴുങ്ങിയ മുട്ട രണ്ടായി മുറിച്ചിടുക. ഒന്ന് കൂടി തിളപ്പിച്ച്‌ വാങ്ങുക.