ഇതുവരെ കരുതിയത് തെറ്റ്..! തൈര് കഴിക്കേണ്ടത് ചോറിനോടൊപ്പമല്ല; എന്നാല്‍ പിന്നെ എങ്ങനെ കഴിക്കണം? എപ്പോള്‍ കഴിക്കണം? ഏതെല്ലാം വിഭവങ്ങളോടൊപ്പം കഴിക്കണം? അറിയാം വിശദമായി

കോട്ടയം: നിറയെ പോഷകഗുണമുളള ഒരു ഭക്ഷ്യവസ്തുവാണ് തൈര്.

എന്നാല്‍ തൈര് എങ്ങനെ കഴിക്കണം? എപ്പോള്‍ കഴിക്കണം? ഏതെല്ലാം വിഭവങ്ങളോടൊപ്പം കഴിക്കാം? എന്ന സംശയം ഇപ്പോഴും ചിലരില്‍ ബാക്കിയാണ്. ഇപ്പോഴിതാ ആരോഗ്യ പരിശീലകയായ നിപ ആശാറാം ചില കാര്യങ്ങള്‍ പറഞ്ഞിരിക്കുകയാണ്.

വെറും വയറ്റില്‍ തൈര് കഴിക്കാമെന്നാണ് ആശാറാം അവകാശപ്പെടുന്നത്. പ്രധാനമായും അസിഡിറ്റി പ്രശ്നങ്ങള്‍ ഉളളവർ തൈര് കഴിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് ആശാറാം ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്.

ലോകമെമ്പാടും ഉളളവർ കഴിക്കുന്ന സാധനമാണ് തൈരും യോഗേർട്ടും. നിറയെ പ്രോബയോട്ടിക്സുകളും, വിറ്റാമിനുകളും, ധാതുക്കളും, കാല്‍സ്യം, പ്രോട്ടീൻ തുടങ്ങിയവ അടങ്ങിയിട്ടുണ്ടെന്ന് ഡയറ്റീഷ്യനായ ഗരീമ ഗോയല്‍ പറയുന്നു.
വെറും വയറ്റില്‍ തൈര് കഴിച്ചാലുണ്ടാകുന്ന ഗുണങ്ങള്‍

1. പ്രോബയോട്ടിക്സ് കുടലിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഒരു ഘടകമാണ് പ്രോബയോട്ടിക്സ്. തൈരില്‍ പ്രോബയോട്ടിക്സുകള്‍ ഉയർന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനോടൊപ്പം ദഹനം സുഗമമാക്കാനും സഹായിക്കും. വെറും വയറ്റില്‍ തൈര് കഴിച്ചാല്‍, നമ്മുടെ ദഹനവ്യവസ്ഥ സുഗമമാക്കാനുളള മുന്നൊരുക്കങ്ങള്‍ ശരീരത്തില്‍ നടക്കും. കൂടാതെ നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് പോഷാകാംശം വലിച്ചെടുക്കാനും തൈരിലെ ഘടകങ്ങള്‍ സഹായിക്കും.

2. പോഷാകാംശം
കാല്‍സ്യം, പ്രോട്ടീൻ, വിറ്റാമിൻ ബി എന്നിവ തൈരില്‍ അടങ്ങിയിരിക്കുന്നു. വെറും വയറ്റില്‍ തൈര് കഴിക്കുന്നത്, കൂടുതല്‍ ഊർജവും അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

3. ശരീരത്തെ തണുപ്പിക്കുന്നു ജലാംശം കൂടുതലായി അടങ്ങിയ ഭക്ഷ്യവസ്തുവാണ് തൈര്. അതുകൊണ്ട് തന്നെ ശരീരത്തില്‍ ജലാംശം നിലനിർത്താൻ തൈര് സഹായിക്കും. നിർജലികരണം ഒഴിവാക്കാം.

തൈര് കഴിക്കാൻ
1. പഴവർഗങ്ങള്‍, നട്ട്സുകള്‍, ഓട്സ് തുടങ്ങിയവയോടൊപ്പം തൈര് ചേർത്ത് കഴിക്കാം. ഇത് അസിഡിറ്റി കുറയ്ക്കാൻ സഹായിക്കും.
2. തണുപ്പ് സമയങ്ങളില്‍ അലർജി പ്രശ്നങ്ങള്‍ നേരിടുന്നവരാണ് നിങ്ങളെങ്കില്‍ ശൈത്യകാലങ്ങളില്‍ തൈര് കഴിക്കുന്നത് ഒഴിവാക്കണം.
3. കൂടുതല്‍ രുചിക്കായി തൈരിലേക്ക് മധുരമുളള സാധനങ്ങള്‍ ചേർക്കുന്നത് ഒഴിവാക്കുക.