മുണ്ടക്കയം: സ്കൂൾ വിദ്യാർത്ഥികളുമായി വന്ന കാർ നിയന്ത്രണംവിട്ട് 2 വാഹനങ്ങളിൽ ഇടിച്ചു. 9 വിദ്യാർത്ഥികൾക്ക് പരുക്ക്. ഇന്നലെ 35–ാം മൈൽ കവലയിലാണ് അപകടം.
പരുക്കേറ്റവർക്കു മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സ നൽകി. ആരുടെയും പരുക്കു ഗുരുതരമല്ല.
35–ാം മൈലിലെ സ്വകാര്യസ്കൂളിൽനിന്നു വിദ്യാർഥികളുമായി പുഞ്ചവയലിലേക്കു പോകുംവഴി കാർ നിയന്ത്രണം വിട്ട് എതിരെ വന്ന കാറിലും റോഡരികിൽ നിർത്തിയിട്ടിരുന്ന വാനിലും ഇടിക്കുകയായിരുന്നു.
അപകടം നടന്ന ഉടൻ ഡ്രൈവർ ഇറങ്ങിയോടി. നാട്ടുകാരും പൊലീസും ചേർന്നാണ് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്.
