ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ‍്; ലക്ഷങ്ങള്‍ ശമ്പളം വാങ്ങാം; ഫെബ്രുവരി 24ന് മുൻപായി അപേക്ഷിക്കുക

കൊച്ചി: റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) യില്‍ ജോലി നേടാൻ അവസരം.

ട്രായുടെ റീജിയണല്‍ ഓഫീസില്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ നിയമനമാണ് നടക്കുക.
താല്‍പര്യമുള്ളവർ ഫെബ്രുവരി 24ന് മുൻപായി അപേക്ഷിക്കണം.

തസ്തിക & ഒഴിവ്

ട്രായുടെ റീജിയണല്‍ ഓഫീസില്‍ അസിസ്റ്റന്റ് നിയമനം. 2028 മാർച്ച്‌ 31 വരെ ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിലാണ് നിയമനം നടക്കുക.

പ്രായപരിധി

56 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 35,400 രൂപ മുതല്‍ 112400 രൂപ വരെ ശമ്പളം ലഭിക്കും. പുറമെ ഡിഎ, എച്ച്‌ആർഎ തുടങ്ങിയ അലവൻസുകളും ലഭിക്കും.

യോഗ്യത

കേന്ദ്ര സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങള്‍, നിയമാനുസൃതവും സ്വയംഭരണാധികാരമുള്ളതുമായ സ്ഥാപനങ്ങള്‍ എന്നിവയുടെ ഉദ്യോഗസ്ഥരോ തത്തുല്യ പദവി വഹിക്കുന്നവരോ ആയിരിക്കണം.

ലെവല്‍2ലും അതിനുമുകളിലും 10 വർഷത്തെ റെഗുലർ സർവീസ് ഉണ്ടായിരിക്കണം.

അപേക്ഷ

താല്‍പര്യമുള്ളവർ ട്രായുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച്‌ ഓണ്‍ലൈൻ അപേക്ഷ നല്‍കുക. അപേക്ഷയുടെ ഹാർഡ് കോപ്പിയും അനുബന്ധ രേഖകളും സഹിതം

സീനിയർ റിസർച്ച്‌ ഓഫീസർ (A&P) ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)
ആറാം നില, എഫ് ബ്ലോക്ക്
NBCC, വേള്‍ഡ് ട്രേഡ് സെന്റർ, നൗറോജി നഗർ, ന്യൂഡല്‍ഹി- 110029

എന്ന വിലാസത്തില്‍ ഫെബ്രുവരി 24ന് മുൻപായി എത്തിക്കണം.