കൊച്ചി: കേരള സർക്കാരിന് കീഴിൽ വിവിധ തദ്ദേശ സ്വയംഭരണ വകുപ്പുകളിൽ ജോലി നേടാന്‍ അവസരം.
കേരളത്തിലുടനീളം 19 ഇടങ്ങളിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അസിസ്റ്റന്റ് ടൗൺ പ്ലാനർ തസ്തികയിലാണ് പുതിയ നിയമനം. കേരള പിഎസ് സി നേരിട്ട് നടത്തുന്ന റിക്രൂട്ട്മെന്റാണിത്. ഉദ്യോഗാർഥികൾക്ക് ജനുവരി 29ന് മുൻപായി അപേക്ഷിക്കാം.
തസ്തിക & ഒഴിവ്
കേരളത്തിലെ തദ്ദേശ സ്വയംഭരണ വകുപ്പ് (ഗ്രൂപ്പ് IV പ്ലാനിങ് വിങ്) കളിൽ അസിസ്റ്റന്റ് ടൗൺ പ്ലാനർ റിക്രൂട്ട്മെന്റ്. ആകെ 19 ഒഴിവുകൾ.
കാറ്റഗറി നമ്പർ : 721/2024
പ്രായപരിധി
18 വയസിനും 36 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 02.01.1988നും 01.01.2006നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 55,200 രൂപമുതൽ 11,5300 രൂപ വരെ ശമ്പളമായി ലഭിക്കും.
യോഗ്യത
അംഗീകൃത യൂണിവേഴ്സിറ്റി/ ഗവണ്മെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നും സിവിൽ എഞ്ചിനീയറിങ്/ ആർക്കിടെക്ച്ചർ/ ഫിസിക്കൽ പ്ലാനിങ്ങിലുള്ള ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷ
താല്പര്യമുള്ള ഉദ്യോഗാർഥികൾ കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കുക. അവസാന തീയതി ജനുവരി 29 ആണ്.
