കോട്ടയം നഗരസഭയിലെ 2.39 കോടിയുടെ പെൻഷൻ തട്ടിപ്പ്; സെക്രട്ടറിയുടെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

കോട്ടയം: നഗരസഭയില്‍ മുൻ ജീവക്കാരൻ നടത്തിയ 2.39 കോടിയുടെ പെൻഷൻ തട്ടിപ്പു കേസില്‍ എല്‍എസ്ജിഡി ജോയിന്‍റ് ഡയറക്ടർ സർക്കാരിന് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് പുറത്ത്.

കൃത്യ നിർവഹണത്തില്‍ വീഴ്ച വരുത്തിയ സെക്രട്ടറി, ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടിയ്ക്ക് ശിപാർശ. സെക്രട്ടറി അനില്‍ കുമാർ അടക്കമുള്ളവർക്കെതിരെ അന്വേഷണ റിപ്പോട്ടില്‍ നടപടിയ്ക്ക് ശിപാർശ ചെയ്യുന്നത്.

തട്ടിപ്പ് നടത്തിയ മുൻ ക്ലർക്ക് അഖിന്‍റെ ഫയലുകള്‍ ജൂനിയർ സൂപ്രണ്ടോ, അക്കൗണ്ടന്‍റോ പരിശോധിച്ചില്ല. ട്രഷറിയിലേക്കു നല്‍കിയ സാക്ഷ്യപ്പെടുത്തിയ കത്ത് അകൗണ്ടുകള്‍ പരിശോധിക്കാതെയാണ് സെക്രട്ടറി നല്‍കിയത്.

അന്വേഷണത്തില്‍ ഒരു ജീവനക്കാരി മാത്രമാണ് വിശദീകരണം നല്‍കിയതെന്നും റിപ്പോർട്ടില്‍ പറയുന്നു.