ചേന്ദമംഗലം കൂട്ടക്കൊലപാതകം; പ്രതിക്ക് മാനസിക പ്രശ്‍നം ഇല്ലെന്ന് പോലീസ്; ലഹരിയും ഉപയോഗിച്ചിരുന്നില്ല; റിതു ജയനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

കൊച്ചി: ചേന്ദമംഗലത്തെ കൂട്ടക്കൊലകേസ് പ്രതി റിതു ജയനെ(27) കോടതി രണ്ടാഴ്ചത്തേയ്ക്ക് റിമാൻഡ് ചെയ്തു.

സംഭവസമയത്ത് ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
പ്രതിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്നും കൂടുതല്‍ ചോദ്യം ചെയ്യലിനായി വിട്ടുകിട്ടണം എന്നും കാണിച്ച്‌ പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കസ്റ്റഡി ആവശ്യവും മുന്നോട്ടുവച്ചിരുന്നു.

വൈകുന്നേരം ആറരയോടെയാണ് റിതുവിനെ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവായത്. ചോദ്യംചെയ്യലില്‍ റിതു കേരളത്തിന് പുറത്ത് എന്തെങ്കിലും കേസുകളില്‍ ഉള്‍പെട്ടിട്ടുണ്ടോ എന്നും ലഹരി ഇടപാടുകളില്‍ ഭാഗമായിട്ടുണ്ടോ എന്നും പരിശോധിക്കുമെന്നും മുനമ്പം ഡി.വൈ.എസ്.പി. എസ്. ജയകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പ്രതി പോലീസിന്റെ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി നല്‍കുന്നുണ്ടെന്നും ഡി.വൈ.എസ്.പി. പറഞ്ഞു. ‘ചോദ്യം ചെയ്യലുമായി സഹകരിക്കുന്നുണ്ട്. കാര്യങ്ങളൊക്കെ പറയുന്നുണ്ട്.