കോട്ടയം: മിസ്റ്റർ കോട്ടയം ചാമ്പ്യൻഷിപ്പിൽ വിജയികളായ നവീൻ രജീവിനെയും വിബിൻ ബിജുവിനെയും മണ്ഡലം ചാരിറ്റബിൾ സൊസൈറ്റി ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കവിത ലാലു ചാമ്പ്യന്മാർക്ക് മെമൻ്റോയും, വാർഡ് മെമ്പർ വി.കെ.ജോഷി പൊന്നാട അണിയിക്കുകയും പാരിതോഷികം നൽകുകയും ചെയ്തു.
സൊസൈറ്റി വൈസ് പ്രസിഡൻറ് ജിനു പ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സെക്രട്ടറി അനൂപ് കെ.വി സ്വാഗതം ആശംസിച്ചു.
എസ്എൻഡിപി 38 ശാഖ പ്രസിഡൻറ് എം.ജെ.അജയൻ, ജനറൽ കൺവീനർ ലക്ഷ്മീകാന്ത് എൽ.ആർ, സ്പോർട്സ് കൺവീനർ വിഷ്ണു ബാബു, അരവിന്ദ് സുകുമാരൻ എന്നിവർ ആശംസകൾ നേർന്നു. ജോ: സെക്രട്ടറി അനന്തു ഷാജി യോഗത്തിന് കൃതജ്ഞത രേഖപ്പെടുത്തി.
കോട്ടയം ഡിസ്ട്രിക്ട് ബോഡി ബിൽഡിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച
മത്സരത്തിലാണ് ഇവർ മിസ്റ്റർ കോട്ടയം ചാമ്പ്യൻഷിപ്പ്നേടിയത്.
