പാലാ : പൈക പച്ചാതോട്ടിൽ നിയന്ത്രണം നഷ്ട്ടപെട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. പൈക കണ്ണാടിയുറുമ്പ് കടവുപുയിൽ രൂപക് വിനോദ് (ഉണ്ണി 22) ആണ് മരിച്ചത്.
അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. ഇന്നലെ രാത്രിയായിരുന്നു അപകടം,രൂപക്കും സുഹൃത്തുമാണ് ബൈക്കിൽ ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് ആശുപത്രിയിൽ ചികിത്സയിലാണ്.
രൂപകിന്റെ സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ നടക്കും.
