കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ചികിത്സയിലിരുന്ന രോഗി ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി; മരണകാരണം വ്യക്തമല്ല

കോഴിക്കോട്: രോഗി ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന തലശേരി സ്വദേശി അസ്‌കർ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 1.15ന് വാർഡിലെ ജനലില്‍ കൂടി പുറത്തേയ്ക്ക് ചാടുകയായിരുന്നു.

ഉടൻതന്നെ തീവ്രപരിചരണ വിഭാഗത്തില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാൻക്രിയാസ് സംബന്ധമായ രോഗത്തെത്തുടർന്ന് ജനുവരി 12 മുതല്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. മരണകാരണം വ്യക്തമല്ല.