ബോബി ചെമ്മണ്ണൂര്‍ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നല്‍കും; നേരിട്ട് ഹൈക്കോടതിയെ സമീപിക്കാനും നീക്കം

കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ പരാമർശ കേസില്‍ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂർ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നല്‍കും.

എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയെ സമീപിക്കുമെന്നാണ് അഭിഭാഷകൻ ഇന്നലെ അറിയിച്ചത്. ഹൈക്കോടതിയില്‍ ഹ‍ർജി നല്‍കുന്നതും പരിഗണനയിലുണ്ട്.

റിമാൻഡിലായ ബോബി ചെമ്മണ്ണൂരിനെ ഇന്നലെ രാത്രിയാണ് എറണാകുളം ജില്ലാ ജയിലിലേക്ക് എത്തിച്ചത്.