തിരുവനന്തപുരം: പുത്തൻ പ്രതീക്ഷകളുമായി മലയാളികളും പുതുവർഷത്തെ വരവേറ്റു.
തിരുവന്തപുരവും കൊച്ചിയും ഉള്‍പ്പെടെയുള്ള നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഉള്‍പ്പെടെ വലിയ ആഘോഷത്തോടെയാണ് പുതുവർഷത്തെ വരവേറ്റത്. ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ പുതുവത്സരം ആഘോഷിക്കാനെത്തിയവരെകൊണ്ട് നിറഞ്ഞുകവിഞ്ഞിരിക്കുകയായിരുന്നു.
പാട്ടും ഡാൻസുമൊക്കെയായി ആഘോഷിക്കുകയാണ് ജനങ്ങള്‍. രാജ്യമെങ്ങും ആഘോഷത്തോടെയാണ് പുതുവർഷത്തെ വരവേറ്റത്. രാജ്യത്തെ പ്രമുഖർ ജനങ്ങള്‍ക്ക് പുതുവർഷ ആശംസകള്‍ നേർന്നു.
പ്രധാന നഗരങ്ങളില്‍ പൊലീസ് നിയന്ത്രണങ്ങള്‍ക്കിടെയാണ് ആഘോഷം. മറ്റു പ്രദേശങ്ങളിലും ആഘോഷങ്ങള്‍ക്ക് കുറവില്ല.
കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവർഷം പിറന്നത്. പിന്നാലെ ന്യൂസിലാൻഡിലും പുതുവർഷമെത്തി. കേരളത്തിലും വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്.
