ചര്‍ച്ചകള്‍ പുറത്തുവരുമെന്ന് കരുതി മിണ്ടാതിരിക്കാനാകില്ല; പത്തനംതിട്ട ജില്ലാ നേതൃത്വത്തിനെതിരെ എം.വി ഗോവിന്ദൻ

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ നേതൃത്വത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ അതിരൂക്ഷ വിമർശനം.

ലോക്സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പോലും ജില്ലാ കമ്മിറ്റി അംഗങ്ങള്‍ സംഘടനാ ജോലികള്‍ ചെയ്തില്ലെന്നും അത് സംസ്ഥാന കമ്മിറ്റിയുടെ പരിശോധനയില്‍ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന് പരമ്പരാഗത വോട്ട് കുറയുന്നത് ബിജെപിയുടെ വോട്ട് വർദ്ധനവാണെന്നത് പരിഗണിക്കണമെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. അതിനെ ആലങ്കാരിക പദപ്രയോഗങ്ങളിലൂടെ വിലയിരുത്തിയിട്ട് കാര്യമില്ല.

ചർച്ചകള്‍ പുറത്തു വരുമെന്ന് കരുതി മിണ്ടാതിരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പരിശോധിച്ചു മറുപടി നല്‍കാൻ ജില്ലാ കമ്മിറ്റിക്ക് കൈമാറുന്ന മിക്ക പരാതികളിലും നടപടിയില്ല. ജില്ലാ സമ്മേളനത്തിലെ ചർച്ചക്ക് ശേഷമുള്ള മറുപടിയിലാണ് എം.വി ഗോവിന്ദൻ ഇക്കാര്യങ്ങള്‍ പറഞ്ഞത്.