കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽനിന്ന് കാൽവഴുതി താഴേക്ക് വീണ് ഉമാ തോമസ് എംഎൽഎക്ക് പരിക്ക്; തലക്കും പരിക്കേറ്റ എംഎൽഎയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; തലയിടിച്ചാണ് വീണതെന്ന് പ്രാഥമിക വിവരം; ബാരിക്കേഡ് സ്ഥാപിച്ച പൈപ്പും തലയിൽ വീണു

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽനിന്ന് കാൽവഴുതി താഴേക്ക് വീണ് ഉമാ തോമസ് എംഎൽഎക്ക് പരിക്ക്. നൃത്ത പരിപാടിയിൽ പങ്കെടുക്കാനായാണ് എംഎൽഎ സ്റ്റേഡിയത്തിൽ എത്തിയത്. തലക്കും മറ്റും പരിക്കേറ്റ എംഎൽഎയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തലയിടിച്ചാണ് ഉമാ തോമസ് വീണതെന്നാണ് പ്രാഥമിക വിവരം. ഗാലറിയുടെ വശത്തുനിന്ന എംഎൽഎ താഴേക്ക് വീഴുകയായിരുന്നു. ബാരിക്കേഡ് സ്ഥാപിച്ച പൈപ്പും തലയിൽ വീണു. വീണ ഉടൻ തന്നെ ബോധം നഷ്ടപ്പെട്ടു.

സുരക്ഷ ജീവനക്കാരും മറ്റും ഉടൻ തന്നെ ആംബുലൻസിൽ എംഎൽഎയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമാണോ എന്ന കാര്യം ആശുപത്രി അധികൃതർ പരിശോധിക്കുകയാണ്.

സിറ്റി പോലീസ് കമ്മീഷണർ ഉൾപ്പെടെയുള്ളവർ ഈ സമയം വേദിയിൽ ഉണ്ടായിരുന്നു. ജില്ല കളക്ടറും കോൺഗ്രസ് നേതാക്കളും ആശുപത്രിയിൽ എത്തിയിട്ടുണ്ട്.