എംടിയെ കണ്ട് വികാരാധീനനായി സംവിധായകൻ ഹരിഹരൻ; വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു

കോഴിക്കോട്: എംടി വാസുദേവൻ നായരെ വീട്ടിലെത്തി അവസാനമായി കണ്ട് അന്ത്യോപചാരം അർപ്പിച്ച്‌ സംവിധായകൻ ഹരിഹരൻ.

ഇന്ന് രാവിലെയാണ് ഹരിഹരൻ എംടിയുടെ വീട്ടിലെത്തിയത്.
വടക്കൻ വീരഗാഥ, നഖക്ഷതങ്ങള്‍, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, പരിണയം, പഞ്ചാഗ്നി, അമൃതംഗമയ, പഴശ്ശിരാജ, ഏഴാമത്തെ വരവ്, ആരണ്യകം, എന്ന് സ്വന്തം ജാനകിക്കുട്ടിക്ക് തുടങ്ങിയ സിനിമകള്‍ എംടി – ഹരിഹരൻ കൂട്ടുകെട്ടില്‍ പിറന്ന സൃഷ്ടികളായിരുന്നു.

രാഷ്ട്രീയ, സാഹിത്യ, സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരാണ് എംടിയെ അവസാനമായി കാണാൻ സിതാര എന്ന അദ്ദേഹത്തിന്റെ വീട്ടില്‍ എത്തുന്നത്.
ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു എംടി അന്തരിച്ചത്.

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കുറച്ചുനാളായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം നാല് വരെ അന്തിമോപചാരം അര്‍പ്പിച്ച ശേഷം വൈകിട്ട് അഞ്ചുമണിയോടെ കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കും.