സെക്രട്ടറിയേറ്റില്‍ വീണ്ടും അതിഥിയുടെ സന്ദര്‍ശനം; ഇത്തവണ ഇഴഞ്ഞുകയറിയത് അസി. എഞ്ചിനീയറുടെ ഓഫീസില്‍; ജീവനക്കാർ പരിഭ്രാന്തരായതിനെ തുടർന്ന് പാമ്പിനെ അടിച്ചു കൊന്നു

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ വീണ്ടും അതിഥി ഇഴഞ്ഞുകയറി.

ഇത്തവണ പാമ്പ് കയറിയത് പൊതുമരാമത്ത് ഇലക്‌ട്രിക്കല്‍ വിഭാഗം അസി.എഞ്ചിനീയറുടെ ഓഫീസിലാണ് ഇന്ന് രാവിലെ പത്തേകാലോടെയാണ് പാമ്പിനെ കണ്ടെത്തിയത്.
ജീവനക്കാർ പരിഭ്രാന്തരായതിനെ തുടർന്ന് ഹെല്‍ത്ത് ഇൻസ്പെക്ടറുടെ നേതൃത്യത്തില്‍ എത്തിയ ജീവനക്കാർ ചേർന്ന് പാമ്പിനെ അടിച്ചു കൊന്നു.

പൈതൃക സംരക്ഷണ കെട്ടിടമായ പഴയ നിയമസഭാ മന്ദിരത്തിലാണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ആഴ്ചയും ഇതുപോലെ സെക്രട്ടറിയേറ്റിലെ മെയിൻ ബ്ലോക്കില്‍ ജലവിഭവ വകുപ്പിനും-സഹകരണ വകുപ്പിനുമിടയില്‍ പാമ്പിനെ കണ്ടിരുന്നു.

ജീവനക്കാർ ഉപയോഗിക്കുന്ന വാഷ് ബെയ്സിന് സമീപത്തെ പടിയിലാണ് പാമ്പിനെ കണ്ടത്. അന്ന് ജീവനക്കാർ പാമ്പിനെ പിടിക്കാൻ ശ്രമിച്ചുവെങ്കിലും സാധിച്ചിരുന്നില്ല. ഇനി ആ പാമ്പാണോ ഇതെന്നും ജീവനക്കാർക്ക് സംശയം ഉണ്ട്.