തിരുവനന്തപുരം: അഭിമന്യു സ്മാരകമന്ദിരം വാടകയ്ക്കു നല്‍കിയതില്‍ സിപിഎമ്മില്‍ അമർഷം പുകയുന്നു.
കലൂർ-കതൃക്കടവ് റോഡിലെ ആറരസെന്റില്‍ നിർമ്മിച്ച കെട്ടിടത്തിന്റെ ഒരു ഭാഗമാണ് ഇപ്പോള്‍ വാടകയ്ക്ക് നല്‍കിയിരിക്കുന്നത്.
കെട്ടിടത്തിന്റെ ഒരുനില അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിനാണ് വാടകക്ക് നല്‍കിയിരിക്കുന്നത്.
സാധാരണ ജനങ്ങളില്‍ നിന്നുള്‍പ്പെടെ പണം പിരിച്ചാണ് എറണാകുളം മഹാരാജാസ് കോളേജില്‍ കുത്തേറ്റുമരിച്ച എസ്.എഫ്.ഐ. നേതാവ് അഭിമന്യുവിന്റെ സ്മാരകമായി ബഹുനില കെട്ടിടം നിർമ്മിച്ചത്.
ഗ്രന്ഥശാല മുതല്‍ കൊച്ചിയിലെത്തുന്ന പിന്നാക്കവിഭാഗം വിദ്യാർഥികള്‍ക്ക് സൗജന്യതാമസ സൗകര്യം മുതല്‍ വിവിധ ലക്ഷ്യങ്ങളാണ് കെട്ടിടം നിർമ്മിക്കുമ്പോള്‍ പാർട്ടി പറഞ്ഞിരുന്നത്.
എന്നാല്‍, ഇപ്പോള്‍ കെട്ടിടത്തിന്റെ ഒരുനില അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന് വാടകയ്ക്ക് നല്‍കി. മറ്റൊരുനിലയാകട്ടെ പാർട്ടിയുടെ സോഷ്യല്‍മീഡിയ വിഭാഗത്തിനായും കയ്യടക്കി. ഇതോടെയാണ് പാർട്ടിക്കുള്ളില്‍ തന്നെ എതിർപ്പുയരുന്നത്.
