കരുനാഗപ്പള്ളിയിൽ പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയുമായി കുടുംബം; പെൺകുട്ടിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ; സംഭവത്തിൽ 20 കാരിക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

കൊല്ലം: കൊല്ലം കരുനാഗപ്പള്ളി ആലപ്പാട് നിന്നും പെൺകുട്ടിയെ കാണാതായതായി പരാതി.

ആലപ്പാട് കുഴിത്തുറ സ്വദേശി ഐശ്വര്യ അനിലിനെ (20)യാണ് കാണാതായത്. 18ാം തിയതി രാവിലെ മുതലാണ് കുട്ടിയെ കാണാതാകുന്നത് അന്നേ ദിവസം 11 മണി മുതൽ ഐശ്വര്യയുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് കുടുംബം പറയുന്നു.

സംഭവത്തിൽ കരുനാഗപ്പള്ളി പൊലീസ് അന്വേഷണം തുടരുകയാണ്.