കുമാരനല്ലൂർ : കോട്ടയം എം.സി റോഡിൽ കുമാരനല്ലൂരിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം. കാർ യാത്രക്കാർക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച രാവിലെ 08.45 ഓടെ നീലിമംഗലം പാലത്തിനും കുമാരനല്ലൂരിനും ഇടയിലായിരുന്നു അപകടം.
കോട്ടയം മെഡിക്കൽ കോളേജിലേയ്ക്കു വരികയായിരുന്ന പുനലൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറും എതിർദിശയിൽ നിന്ന് അമിത വേഗത്തിൽ എത്തിയ വൈക്കം കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന മാധവ് എന്ന സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിയ്ക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഒരു വശം പൂർണമായും തകർന്നു. നാട്ടുകാർ ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.
അപകടം നടന്ന ഉടൻ തന്നെ കൺട്രോൾ റൂം പൊലീസ് സംഘവും അഗ്നിരക്ഷാ സേനായും സ്ഥലത്ത് എത്തി.
