സ്വന്തം ലേഖകൻ
ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ നാലുവയസ്സുകാരനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു. മാന്നാർ കുട്ടംപേരൂർ കൃപാ സദനത്തിൽ മിഥുൻ കുമാറാണ് മകൻ ഡെൽവിൻ ജോണിനെ (4) കൊലപ്പെടുത്തിയതിന് ശേഷം ജീവനൊടുക്കിയത്.
ഇന്ന് രാവിലെ മിഥുന്റെ അച്ഛനും അമ്മയും ഉണർന്നപ്പോഴാണ് കൊലപാതകവിവരം അറിയുന്നത്.
തറയിൽ കിടക്കുന്ന നിലയിലായിരുന്നു നാലു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തിയത്. പിന്നീടാണ് മിഥുനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് നിഗമനം.
മിഥുന്റെ ഭാര്യ വിദേശത്ത് നഴ്സ് ആയി ജോലി ചെയ്യുകയാണ്. കൊടുംക്രൂരതക്ക് പിന്നിലെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പൊലീസെത്തി നടപടികൾ പുരോഗമിക്കുകയാണ്.
