കൊല്ലം: കൊല്ലത്ത് ദേശീയപാതയ്ക്ക് സമീപം കണ്ടെത്തിയ കഞ്ചാവ് ചെടി എക്സൈസെത്തി പിഴുതെടുത്തു.
കരുനാഗപ്പള്ളി – ഓച്ചിറ ദേശീയപാതയില്‍ പുള്ളിമാൻ ജംഗ്ഷന് സമീപത്താണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.
സംഭവത്തില്‍ എക്സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അടുത്തടുത്തായി മൂന്ന് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്.
