യുവാവിനെ ആക്രമിച്ച്‌ പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

 

 

സ്വന്തം ലേഖകൻ

വൈക്കം : യുവാവിനെ ആക്രമിച്ച്‌ പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇരുവരും ചേര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി 9.15ഓടെ വഴിയിലൂടെ നടന്നു പോവുകയായിരുന്ന തോട്ടകം സ്വദേശിയായ യുവാവിനോട് പണം ചോദിച്ചു. യുവാവ് പണം നല്‍കാതെ പോയതു മൂലമുള്ള വിരോധത്തില്‍ ഇരുവരും ചേര്‍ന്ന് യുവാവിനെ പിന്തുടര്‍ന്ന് ആക്രമിച്ച്‌ പോക്കറ്റില്‍ ഉണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത് കടന്നുകളയുകയുമായിരുന്നു.

തലയാഴം തോട്ടകം പുത്തന്തറയില്‍ കുഞ്ഞി എന്ന് വിളിക്കുന്ന നിബിൻ (34), തലയാഴം തോട്ടകം മണ്ണമ്ബള്ളില്‍ ഹരീഷ് (32) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.

നിബിനും ഹരീഷും വൈക്കം സ്റ്റേഷനിലെ ആന്‍റി സോഷ്യല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ്.

വൈക്കം സ്റ്റേഷൻ എസ്‌എച്ച്‌ഒ രാജേന്ദ്രൻ നായര്‍, എസ്‌ഐമാരായ സുരേഷ്, വിജയപ്രസാദ്, സിപിഒ മാരായ അജിത്ത്, നിതീഷ്, ഷാബിൻ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.