സോഷ്യൽ മീഡിയയിൽ സജീവമായി ഭാര്യ; ചോദ്യം ചെയ്യൽ കലാശിച്ചത് അരുംകൊലയിൽ; ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

ഡൽഹി: സമൂഹ മാധ്യമങ്ങളിൽ ഭാര്യ കൂടുതൽ സജീവമാകുന്നത് ചോദ്യം ചെയ്തതോടെ ഭാര്യയും ഭർത്താവും തമ്മിൽ തർക്കം രൂക്ഷമായി.

തർക്കത്തിനൊടുവിൽ ഭർത്താവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

സമൂഹ മാധ്യമം ഉപയോഗിക്കുന്നതിനെ ചൊല്ലിയാണ് രാംകുമാർ (32) ഭാര്യയുമായി വഴക്കിട്ടത്. വഴക്കിനിടയിൽ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഡൽഹിയിലെ റാസാപൂരിലാണ് സംഭവം. കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ അന്വേഷണം തുടരുകയാണെന്നും പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.