കോട്ടയം: തലയോലപറമ്പ് ഡിബി കോളേജിന് മുമ്പിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനക്കിടെ ഒരു കോടി രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്തു.
അന്തർ സംസ്ഥാന സ്വകാര്യ ബസിൽ കടത്താൻ ശ്രമിച്ചത് രേഖകളില്ലാത്ത രേഖകളില്ലാത്ത ഒരു കോടി പത്ത് ലക്ഷം രൂപയാണ് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് പത്തനാപുരം സ്വദേശി ഷാഹുൽ ഹമീദിനെ കടുത്തുരുത്തി എക്സൈസ് ഇൻസ്പെക്ടർ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. മഹ്സർ രേഖപ്പെടുത്തിയ ശേഷം പണം തലയോലപറമ്പ് പോലീസിന് കൈമാറും. കേസ് രജിസ്റ്റർ ചെയ്തു.
