നാല്‍പ്പതുകളിലും ദാമ്പത്തിന്റെ തിളക്കം മായാതെ സൂക്ഷിക്കാന്‍ ചില നുറുങ്ങുവിദ്യകൾ….

ദാമ്പത്യം എന്ന യാത്ര വളരെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ ഒന്നാണ്. ദാമ്പത്യത്തിലെ ഊര്‍ജ്ജവും സ്‌നേഹവുമെല്ലാം യാത്രയില്‍ ഉടനീളം ഏറിയും കുറഞ്ഞുമിരിക്കും.
ചിലപ്പോള്‍ വിരസതയും മടുപ്പും മറ്റുചിലപ്പോള്‍ പ്രണയവും പുഞ്ചിരിയും നിറയും.
നാല്‍പ്പത് കഴിഞ്ഞാല്‍ അല്ലെങ്കില്‍ നാല്‍പ്പതിലേക്ക് എത്തുമ്പോൾ പങ്കാളികളില്‍ ആശങ്ക നിറയും. ഇനിയങ്ങോട്ട് ദാമ്ബത്യം ഏത് രീതിയില്‍ ആയിരിക്കുമെന്ന് അവര്‍ ഉദ്വേഗത്തോടെ നോക്കും.
നാല്‍പ്പത് പിന്നിട്ട ആളുകള്‍ അവരുടെ ദാമ്ബത്യത്തില്‍ പലതരം വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ശരിയാണ്.
പക്ഷേ അതുപോലെ അവര്‍ അതുവരെയില്ലാത്ത ചില അതുല്യവികാരങ്ങളും സന്തോഷങ്ങളും അനുഭവിക്കുന്നുമുണ്ട്.
കരിയര്‍, കുടുംബം, വ്യക്തിപരമായ വളര്‍ച്ചയും ആവശ്യങ്ങളും അങ്ങനെ പല ഘടകങ്ങളും വേണ്ട രീതിയില്‍ മുന്നോട്ട് നീങ്ങിയെങ്കിലേ നാല്‍പ്പതുകളിലെ ദാമ്ബത്യം ആസ്വാദ്യകരമാകൂ. ഈ സമയം ഏറ്റവും മനോഹരമാക്കാനും പരസ്പരം തുണയായി നിന്ന് ദാമ്ബത്യത്തിന്റെ മധുരം നുകരാനും പങ്കാളികള്‍ക്ക് സഹായകമാകുന്ന ചില നുറുങ്ങുവിദ്യകള്‍ പരിചയപ്പെടാം.
ആശയവിനിമയത്തില്‍ അലംഭാവം വേണ്ട
ദാമ്ബത്യത്തിന്റെ അടിത്തറ ഫലപ്രദമായ ആശയവിനിമയമാണ്.
പ്രത്യേകിച്ച്‌ നാല്‍പ്പ് കഴിഞ്ഞ പങ്കാളികള്‍ പരസ്പരം കാര്യങ്ങള്‍ തുറന്നുസംസാരിക്കുകയും അവരുടെ ആശങ്കകളും ആവശ്യങ്ങളും പങ്കാളിയെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടത് സങ്കീര്‍ണ്ണതകളില്ലാതെ ദാമ്ബത്യം മുന്നോട്ടുകൊണ്ടുപോകുന്നതിന് അനിവാര്യമാണ്. ഈ സമയത്ത് ഉള്ളിലുണ്ടാകുന്ന ചിന്തകളും പേടികളും സ്വപ്‌നങ്ങളും പങ്കാളിയുമായി പങ്കുവെക്കുക.

ഒന്നിച്ചുള്ള സമയങ്ങള്‍

ക്വാളിറ്റി ടൈം എന്ന് ഇംഗ്ലീഷില്‍ പറയുന്ന, ഒന്നിച്ചുള്ള വിലപ്പെട്ട സമയങ്ങള്‍ നാല്‍പ്പതുകളില്‍ ദമ്ബതിമാരുടെ ബന്ധത്തിന് കരുത്തേകും. എത്ര വലിയ തിരക്കുകള്‍ക്കിടയിലും കുറച്ചുസമയം ഒന്നിച്ച്‌ ചിലവിടുക. ആ സമയം ബന്ധത്തിലെ വൈകാരിക അടുപ്പം വര്‍ദ്ധിക്കാന്‍ സഹായിക്കും.
മാറ്റങ്ങളെ അംഗീകരിക്കുക

നാല്‍പ്പതുകളില്‍ മാത്രമല്ല, ജീവിത്തിലുടനീളം നമ്മള്‍ മാറ്റങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. പക്ഷേ നാല്‍പ്പതുകളിലെ മാറ്റങ്ങള്‍ ചിലരെയെങ്കിലും ആശങ്കപ്പെടുത്തും. ഹോര്‍മോണുകളിലും ശരീരത്തിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ പ്രായമാകലിന്റെ സൂചനകള്‍ നല്‍കും. പക്ഷേ ഈ മാറ്റങ്ങളെ പങ്കാളികള്‍ ഒന്നിച്ച്‌ നേരിട്ടാല്‍ അവ പ്രതിസന്ധിയാകില്ല. അത് ദാമ്ബത്യത്തിന് കൂടുതല്‍ കരത്തേകുകയും ചെയ്യും. കരിയറിലും കുടുംബത്തിലും ഉണ്ടാകുന്ന മാറ്റങ്ങള്‍, വ്യക്തിപരമായ ലക്ഷ്യങ്ങള്‍ എന്നിവയെല്ലാം മനസ്സിലാക്കി മുന്നോട്ടുപോകുക. മാറ്റങ്ങളില്‍ പങ്കാളിയുടെ പിന്തുണ ഒപ്പമുണ്ടെങ്കില്‍ ദാമ്ബത്യത്തിന്റെ അതുല്യമായ മനോഹാരിത അനുഭവിക്കാന്‍ കഴിയും.

വ്യക്തിപരമായ വളര്‍ച്ച

ഒരു വ്യക്തി വളരുന്നത് പോലെ ബന്ധങ്ങളും വളരണം. വ്യക്തിപരമായ വളര്‍ച്ചയില്‍ പങ്കാളിക്ക് തുണയാകുകയും അവരുടെ ആഗ്രഹങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുക. രണ്ടുപേരുടെയും വ്യക്തിപരമായ വളര്‍ച്ചയ്ക്കുള്ള അന്തരീക്ഷം ദാമ്ബത്യത്തില്‍ ഒരുക്കുക. ഇത് അവര്‍ക്ക് അന്യോന്യമുള്ള കരുതല്‍ വര്‍ധിപ്പിക്കും.

റൊമാന്‍സ് വിട്ടുകളയരുത്

ദാമ്പത്യം ഒരു ഘട്ടം പിന്നിടുമ്പോള്‍ റൊമാന്‍സില്‍ പിന്‍വലിയുന്നത് ദമ്ബതിമാര്‍ക്കിടയില്‍ പൊതുവേയുള്ള പ്രവണതയാണ്. പക്ഷേ ദാമ്പത്യത്തിന്റെ തിളക്കവും ഊര്‍ജ്ജവും അണയാതെ സൂക്ഷിക്കുന്നതില്‍ റൊമാന്‍സിന് വലിയ പങ്കുണ്ട്. വാക്കുകളിലും പ്രവൃത്തികളിലും റൊമാന്‍സ് നിലനിര്‍ത്തുക. പരസ്പരം വലുതും ചെറുതുമായ സര്‍പ്രൈസുകളും സന്തോഷങ്ങളും നല്‍കുക. അന്യോന്യമുള്ള അഭിനിവേശത്തില്‍ കുറവുണ്ടാകുന്നില്ല എന്നത് ദാമ്ബത്യത്തെ മധുരിതമായി നിലനിര്‍ത്തുന്നതില്‍ എപ്പോഴും വളരെ പ്രധാനമാണ്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.