പശുക്കളെ മോഷ്ടിച്ച് കശാപ്പു നടത്തിയ കേസിൽ യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റും സഹോദരനും സുഹൃത്തും അറസ്റ്റിൽ

കുടയത്തൂർ : കന്നുകാലികളെ മോഷ്ടിച്ച് കശാപ്പ് നടത്തിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റും സഹോദരനും സുഹൃത്തും അറസ്റ്റിൽ.
യൂത്ത് കോൺഗ്രസ് കുടയത്തൂർ മണ്ഡലം മുൻ പ്രസിഡന്റ് കാഞ്ഞാർ ഇരണിക്കൽ വീട്ടിൽ ഷിയാസ്, അൽത്താഫ്, ഹാറൂൺ റഷീദ് എന്നിവരെയാണ് അറസ്സു ചെയ്തത്. ഷിയാസ് നാട്ടിൽ അറിപ്പെടുന്ന കോൺഗ്രസ് നേതാവാണ്.
വാഗമണ്ണിലുള്ള ഓറിയോണ്‍ ഫാമില്‍നിന്നാണ് പശുവിനെ മോഷ്ടിച്ചത്. വാഗമണ്‍ പ്രദേശത്തുനിന്ന് പശുക്കള്‍ മോഷണംപോകുന്നത് പതിവാണ്.
ഫാം മാനേജര്‍ ഇതരസംസ്ഥാനക്കാരായ ജോലിക്കാരെയാണ് സംശയിച്ചിരുന്നത്.
പരിശോധിക്കുന്നതിനായി തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ മാനേജര്‍ ഫാമിലെത്തി.
റോഡരികില്‍ നിര്‍ത്തിയിട്ട പിക്കപ്പ് ജീപ്പിന് സമീപം പശുവിനെ കെട്ടിയിരിക്കുന്നത് കണ്ടു. മാനേജരെ കണ്ടയുടൻ ഓടാൻ ശ്രമിച്ച ഡ്രൈവറുടെ മൊഴിയിൽ നിന്നാണ് മറ്റുള്ളവരെ പിടികൂടിയത്.