വാകത്താനം സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; ഔദ്യോഗിക പാനലിന് എതിരെ യൂത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; കോണ്‍ഗ്രസുകാര്‍ തമ്മില്‍ കയ്യാങ്കളി

കോട്ടയം: വാകത്താനത്ത് കോണ്‍ഗ്രസുകാര്‍ തമ്മില്‍ കയ്യാങ്കളി.

വാകത്താനം സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിന്റെ പേരിലാണ് തമ്മിലടി.
ഔദ്യോഗിക പാനലിന് എതിരെ യൂത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരിക്കുന്നതിന്റെ പേരിലാണ് തര്‍ക്കം. തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടയിലായിരുന്നു സംഭവം.

യൂത്ത് കോണ്‍ഗ്രസ് സ്ഥാനാർഥിയെ യു ഡി എഫ് ഔദ്യോഗിക പാനല്‍ സ്ഥാനാർഥികള്‍ കൈകാര്യം ചെയ്തെന്നാണ് ആരോപണം ഉയരുന്നത്. അതേസമയം സംഘർഷം ഉണ്ടായെന്ന ആരോപണം യു ഡി എഫ് ഔദ്യോഗിക പാനലില്‍ ഉള്‍പ്പെട്ടവർ നിഷേധിച്ചു.

തെരഞ്ഞെടുപ്പില്‍ പാനല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഭിന്നത രൂക്ഷമായത്. ഘടകക്ഷികള്‍ക്ക് അവസരം നല്‍കിയില്ലെന്ന ആരോപണം ശക്തമായിരുന്നു. കോണ്‍ഗ്രസുകാർ മാത്രമാണ് ഔദ്യോഗിക പാനലില്‍ ഉണ്ടായിരുന്നത്. ഇതോടെ സ്വതന്ത്രരായി മത്സരിച്ച യൂത്ത് കോണ്‍ഗ്രസുകാർക്ക് ഘടകക്ഷികള്‍ പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് ഇരു വിഭാഗങ്ങളും തമ്മില്‍ സംഘർഷമുണ്ടായത്.