കോഴിക്കോട്: നിപ ലക്ഷണങ്ങളെ തുടര്‍ന്ന് മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 68 വയസ്സുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എന്നാല്‍, ഇദ്ദേഹത്തിന് ഇന്ന് (ഞായറാഴ്ച) നിപ ബാധയെ തുടര്‍ന്ന് മരിച്ച മലപ്പുറം സ്വദേശിയായ പതിനാലുകാരനുമായി സമ്പര്‍ക്കമില്ല.
മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്നാണ് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നത്.
ഇന്ന് മരിച്ച കുട്ടിയ്ക്ക് പനി വരുന്നതിനും മുന്‍പ് പനി ബാധിച്ച ഇദ്ദേഹത്തിന് നിപ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് കോഴിക്കോട്ടേക്ക് മാറ്റുന്നത്.
