കോട്ടയം: പാലാ നഗരസഭാ ചെയര്‍മാന്‍ ഷാജു വി. തുരുത്തന്‍റെ ഔദ്യോഗിക വാഹനത്തിന്‍റെ പിന്നില്‍ സ്വകാര്യ ബസ് ഇടിച്ചു. ശാരീരിക ബുദ്ധമുട്ടുകളെ തുടർന്ന് ചെയർമാനെ ആദ്യം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിവിധ പരിശോധനകള്‍ നടത്തി. പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ചെയര്‍മാന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പാലാ രാമപുരം റൂട്ടില്‍ ഓടുന്ന ദേവമാതാ ബസ് ആണ് ചെയര്‍മാന്‍റെ വാഹനത്തില്‍ ഇടിച്ചത്. ചെയർമാൻ രാവിലെ മുനിസിപ്പൽ ഓഫീസിലേക്ക് വരുമ്പോഴായിരുന്നു അപകടം.
ബസ് യാത്രക്കാരനായിരുന്ന കരൂർ സ്വദേശി രാധാകൃഷ്ണനാണ് ഷാജു.വി. തുരുത്തനെ ഉടൻ പാലാ ജനറൽ ആശുപത്രിയിലെത്തിച്ചത്. പാലാ ട്രാഫിക് എസ്. ഐ. ബി. സുരേഷ് കുമാറും സംഘവും ഉടൻ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
